ഭാര്യയും ഭർത്താവും തമ്മിൽ പൊരിഞ്ഞ അടി... ഒടുക്കം ഭർത്താവ് കലിപ്പ് തീർത്തത് ഭാര്യയെ തുരു തുരെ കുത്തി; ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ

ഭാര്യയും ഭർത്താവും തമ്മിൽ സ്ഥിരം പൊരിഞ്ഞ അടി. ഒടുക്കം ഭർത്താവ് കലിപ്പ് തീർത്തത് ഭാര്യയെ തുരു തുരെ കുത്തി കൊലപ്പെടുത്തി. ഭരദ്വാജിന്റെ ഭാര്യ വന്‍ഷിക ശര്‍മയെയാണ് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. 40 കുത്തേറ്റ വിധത്തിലായിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഭരദ്വാജിനെ കാണാതായിരുന്നു.
തുടര്‍ന്ന് ലക്ഷ്മണ്‍ വിഹാര്‍ പ്രദേശത്ത് നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. 2016ലാണ് ഭര്‍ദ്വാജും വന്‍ഷികയും വിവാഹിതരായത്. ഇരവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും ഭരദ്വാജ് വന്‍ഷികയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. 40 പ്രാവശ്യമാണ് ഭര്‍ത്താവ് ഭാര്യയെ കുത്തിയത്. ഗുര്‍ഗൗണിലെ അശോക് വിഹാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് 28കാരനായ പങ്കജ് ഭരദ്വാജ് കൂട്ടാളിയായ 39കാരന്‍ നഷീം അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha
























