പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നരാധമനായ അധ്യാപകന് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് ഭരണകൂടം

ജബൽപൂരിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ വിധിച്ച് മധ്യപ്രദേശ് ഭരണകൂടം. കേസിലെ പ്രതി മഹേന്ദ്ര സിംഗ് ഗോണ്ടയ്ക്ക് ജില്ലാ കോടതിയാണ് തൂക്കിലേറ്റാൻ വിധിച്ചത്. ജബല്‍പൂര്‍ ജയിലിലായിരിക്കും ശിക്ഷ നടപ്പാക്കുക.
കഴിഞ്ഞ ജൂണിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. അധ്യാപകനായിരുന്ന ഗോണ്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിക്കുകയും കുട്ടി മരിച്ചെന്ന് കരുതി അടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്ന് കുട്ടിയെ കണ്ടെടുത്ത വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. എയിംസില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ്.
https://www.facebook.com/Malayalivartha
























