പിന്നാലെ കൂടിയ ശേഷം പറ്റിയ തക്കം നോക്കി വീട്ടമ്മയുടെ മാല മോഷ്ടിച്ചു; സംഭവം ബസിലെ യാത്രക്കാര്‍ കണ്ടതോടെ കളി മാറി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

തമിഴ്നാട് തിരുന്നല്‍വേലി സ്വദേശിനി കല്യാണി(38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍ വെച്ച് ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ മാല പൊട്ടിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബസിൽ കയറിയത് മുതൽ പിന്നാലെ കൂടി. പറ്റിയ തക്കം നോക്കി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. സംഭവം ബസിലെ യാത്രക്കാര്‍ കണ്ടതോടെ യുവതിയെ തടഞ്ഞ് വെച്ച് മാന്നാര്‍ പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























