മോഡിക്കെതിരെ ആഞ്ഞടിച്ച് അണ്ണാ ഹസാരെ... മോഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണം കണ്ട് മടുത്തു; അനിശ്ചിതകാല സമരത്തിന്റെ ആറാം ദിനമാണ് ബിജെപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഹസാരെ രംഗത്തെത്തിയത്

2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ചാണെന്ന് അണ്ണാ ഹസാരെ ആരോപിക്കുന്നു. ലോക്പാല്‍ എന്ന ആശയം കൊണ്ടുവരുന്നത് താനാണ്. ഇത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഹൈജാക്ക് ചെയ്യുകയായിരുന്നു. അവര്‍ക്ക് അധികാരത്തില്‍ എത്താന്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയാണ്.
ഇപ്പോള്‍ എന്റെ പ്രയത്‌നങ്ങളെല്ലാം അവര്‍ നഷ്ടപ്പെടുത്തിയെന്നും ഹസാരെ പറഞ്ഞു. റാലെഗന്‍ സിദ്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപിക്കെതിരെ ഹസാരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഴിത്തെറ്റിക്കുകയാണ്. ഏകാധിപത്യത്തിലേക്കാണ് രാജ്യം പോകുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ കള്ളം മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷം പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എത്രകാലം ഈ നുണയുമായി മുന്നോട്ട് പോകും. ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ് മോഡി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ തന്റെ 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കിയെന്നാണ് പറയുന്നത്. എന്നാല്‍ അത് വലിയ നുണയാണെന്നും ഹസാരെ കുറ്റപ്പെടുത്തി. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉപയോഗിച്ച് ഭരണത്തിലെത്തിയവര്‍ തന്റെ ആവശ്യങ്ങളെ അവഗണിക്കുകയാണ്. മോഡി പറയുന്നത് എല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്നാണ്. എന്നാല്‍ ഇതെല്ലാം വെറും നുണയാണെന്ന് ഹസാരെ പറയുന്നു.
https://www.facebook.com/Malayalivartha


























