മമതാ ബാനര്‍ജിയെ പിന്തുണച്ച രാഹുലിനെതിരെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി ബി.ജെ.പി

മമതാ ബാനര്‍ജിയെ പിന്തുണച്ച രാഹുലിനെതിരെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി ബി.ജെ.പി രംഗത്ത്. സി. ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെയും മോഡിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്‌പ്പെടുത്തുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി പറഞ്ഞു. പിന്തുണ അറിയിച്ച് മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി കോണ്‍ഗ്രസിന്റെ പഴയ ട്വീറ്റുകളുമായി രംഗത്തെത്തി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കോണ്‍ഗ്രസിന്റെ പഴയ പോസ്റ്റുകള്‍ ബി.ജെ.പി കുത്തിപ്പൊക്കിയത്. ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെയും മമത ബാനര്‍ജിയ്‌ക്കെതിരെയും കോണ്‍ഗ്രസും രാഹുലും നടത്തിയ വിമര്‍ശനങ്ങളായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























