ഖനികളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്കി കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
ഭൂഗര്‍ഭ കല്‍ക്കരി ഖനികളില്‍ വനിതകള്‍ക്ക് ജോലിചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായി വരുത്തിയ പരിഷ്കാരത്തില്‍ സ്ത്രീകള്‍ക്ക് ഖനികളില്‍ രാത്രി ഡ്യൂട്ടി എടുക്കുന്നതിലും വിലക്കൊഴിവാക്കി.
1952ലെ ഖനി നിയമത്തിന്റെ 46ാം സെക്ഷന്‍ പ്രകാരമുള്ള തടസ്സമാണ് കേന്ദ്രം എടുത്തുകളഞ്ഞത്.
ഇങ്ങനെയാണെങ്കിലും സ്ത്രീകളെ ഖനി ജോലിക്കു നിയമിക്കുമ്പോള്‍ നടത്തിപ്പുകാര്‍ നിശ്ചിതചട്ടങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha