Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍:- വ്യോമസേനാ വിമാനങ്ങള്‍ പറന്നത് 517 തവണ, ഹെലികോപ്റ്ററുകള്‍ പറന്നത് 634 തവണ- എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത് 3787 പേരെ: വ്യോമസേനയ്ക്ക് അന്ന് കൈയ്യടിച്ചവർ ബില്ല് കണ്ട് അന്തംവിടുന്നു

05 FEBRUARY 2019 12:22 PM IST
മലയാളി വാര്‍ത്ത

കേരളം നേരിട്ട പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗപ്പെടുത്തിയതിനാണ് ബില്‍ നല്‍കിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ആ‍വശ്യമായ സഹായങ്ങള്‍ നല്‍കാതിരുന്നപ്പോ‍ഴും വിദേശ സഹായങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ വിലങ്ങ്തടിയായതിനും പ്രളയാനന്തര കേരളത്തില്‍ കേന്ദ്രം ഏറെ പ‍ഴികേട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരുന്നു. കേരളം അടിയന്തിരമായി ആ‍വശ്യപ്പെട്ട തുകപോലും കേന്ദ്രം മു‍ഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോ‍ഴും നല്‍കിയിട്ടുള്ളത്.

പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി ബില്ലയച്ച കാര്യം തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചത്. സൈന്യവും നാവികസേനയും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പ്രളയ സമയത്ത് സഹായത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെയും മറ്റും ചിലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡിസംബറില്‍ കത്ത് അയച്ചിരുന്നു. 34 കോടി രൂപയുടെ ബില്ല് ഉടന്‍തന്നെ ഡിഫന്‍സ് അക്കൗണ്ട് ജനറലിന് അയക്കമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിന്റെ അഭ്യര്‍ഥന മാനിച്ച് ചെലവ് വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവായി ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനം 34 കോടിയോളെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിമാനങ്ങള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായി, ഇതിനായി 290.74 കോടി രൂപ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ആ‍വശ്യമായ സഹായങ്ങള്‍ നല്‍കാതിരുന്നപ്പോ‍ഴും വിദേശ സഹായങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ വിലങ്ങുതടിയായതും പ്രളയാനന്തര കേരളത്തില്‍ കേന്ദ്രം ഏറെ പ‍ഴികേട്ടിരുന്നു.ഇതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച്‌ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു.

അമ്ബതിനായിരം കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് 3200 കോടിയുടെ സഹായം കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ചത് എന്നാല്‍ പ്രഖ്യാപിച്ച തുകയില്‍ പോലും 600 കോടി രൂപമാത്രമാണ് നല്‍കിയത്.കേന്ദ്രസര്‍ക്കാറിന്‍റെ അവസാന ബജറ്റിലും ഒരു പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിക്കാതെയും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചിരുന്നു.

നേരത്തെനാവിക സേനയുടെ സഹായത്തിന് മാത്രമാണ് തുക നല്‍കേണ്ടതെന്ന് അറിയിച്ചിരുന്നെങ്കിലും ബില്‍ അവതരിപ്പിച്ചതോടെ പ്രളയസമയത്ത് കേന്ദ്ര സഹായത്തിനെല്ലാം കാശ് നല്‍കേണ്ട അവസ്ഥയാണ്.എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരുന്നു. കേരളം അടിയന്തിരമായി ആ‍വശ്യപ്പെട്ട തുകപോലും കേന്ദ്രം മു‍ഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോ‍ഴും നല്‍കിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends