രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ മടങ്ങിയെത്തി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പ്രിയങ്ക, കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുമായി തുഗ്ലക്ക് ലൈനിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മറ്റു നേതാക്കളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തുമെന്നും കിഴക്കന്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മീറ്റിംഗില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്തേക്കും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ ശനിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവലോകനം ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.
"
https://www.facebook.com/Malayalivartha