Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്മശാനം സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ 20-കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു

05 FEBRUARY 2019 02:15 PM IST
മലയാളി വാര്‍ത്ത

ബംഗുളൂരു ബൊമ്മനഹള്ളി രൂപേനയില്‍ ശ്മശാന സൂക്ഷിപ്പുകാരിയായ എഴുപതുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 20 കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ ബൊമ്മനഹള്ളി സ്വദേശിയായ ഹരീഷ് എന്ന യുവാവാണ് പിടിയിലായത്. ഇവിടെ അഗ്രഹാരയിലെ ശ്മശാനത്തില്‍ വച്ചായിരുന്നു കൊലപാതകം. 

പോലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: ഹരീഷ് ബൊമ്മനഹള്ളിയിലെ മുത്തശ്ശിയ്ക്ക് ഒപ്പമായിരുന്നു വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇയാളുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയിരുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നും വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ചതിന് മുത്തശ്ശി ഹരീഷിനെ വീട്ടില്‍ നിന്നും പുറത്താക്കി. 

ഇതിനു ശേഷം ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് അഗ്രഹാരയിലെ ശ്മശാനം സൂക്ഷിപ്പുകാരിയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. അങ്ങനെ ശ്മശാനത്തിനുള്ളിലെ ഇവരുടെ വീട്ടില്‍ താമസവും തുടങ്ങി. 

ഹരീഷ് ലഹരിക്ക് അടിമയും നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്വഭാവമുള്ള ആളുമാണെന്ന് പോലീസ് പറയുന്നു. തല നിലത്തിടിപ്പിച്ച് ആയിരുന്നു കൊലപാതകം. രക്തംവാര്‍ന്ന വയോധികയുടെ കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിച്ചിരുന്ന മരുമകള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം പ്രതിയും സ്ഥലത്ത് ഉണ്ടായിരുന്നു. മരുമകള്‍ ബഹളം വച്ചതോടെ ഹരീഷ് ഓടിക്കളഞ്ഞു. വയോധികയെ ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (55 minutes ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (56 minutes ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (58 minutes ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends