തന്നോട് അനുവാദം ചോദിക്കാതെ ജനിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും എതിരെ കേസുമായി മകന്‍

മുംബൈയിലെ റാഫേല്‍ സാമുവല്‍ എന്ന യുവാവ് തന്റെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. എന്തിനാണെന്നോ? അയാളെ ജനിപ്പിക്കുന്നതിന് മുമ്പ് അച്ഛനും അമ്മയുംഅയാളോട് അനുവാദം ചോദിച്ചിരുന്നില്ല എന്നാണ് അയാളുടെ പരാതി. എന്നാല്‍ മാതാപിതാക്കളുമായി എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നം ഉള്ളതുകൊണ്ടാണ് ഈ 27 കാരന്‍ ഇങ്ങനെ ഒരു നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത് എന്ന് കരുതരുത്.
അച്ഛനമ്മമാരോട് വളരെ സ്‌നേഹപൂര്‍ണമായ ബന്ധം പുലര്‍ത്തുന്ന ആള്‍ തന്നെയാണ് റാഫേല്‍ സാമുവല്‍. പക്ഷേ ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്ന സമൂഹത്തില്‍ പെടുന്ന ആളാണ് റാഫേല്‍ സാമുവല്‍.
എന്തിനാണ് കുട്ടികളെ ജനിപ്പിക്കുന്നത് എന്ന ചോദ്യമാണ് ഇവര്‍ പരമപ്രധാനമായി ഉന്നയിക്കുന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്നാണ് ഇവര്‍ കരുതുന്നത്. അപ്പോള്‍ പിന്നെ കൂടുതല്‍ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ! കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ഇക്കൂട്ടര്‍ സ്വപ്‌നം കാണുന്നത്.
ഇതേ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കാറും ഉണ്ട് ഇദ്ദേഹം. കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു കടപ്പാടും ഇല്ലെന്നാണ് റാഫേലിന്റെ അഭിപ്രായം. തനിക്ക് തന്റെ രക്ഷിതാക്കളോട് സ്‌നേഹമുണ്ട്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് താന്‍ ഉണ്ടാക്കപ്പെട്ടത്. താന്‍ എന്തായാലും മറ്റൊരു ജീവിതത്തെ ഇങ്ങനെ ഭൂമിയിലേക്ക് കൊണ്ടുവരില്ലെന്ന് കൂടി പറയുണ്ട് റാഫേല്‍. പുതിയ കുട്ടികള്‍ ഒന്നും ജനിക്കാതെ മനുഷ്യ വംശം തന്നെ ഉന്‍മൂലനം ചെയ്യപ്പെടുന്നതിനെ കുറിച്ചാണ് ഇവരുടെ സ്വപ്നങ്ങളൊക്കെ.
https://www.facebook.com/Malayalivartha
























