സ്‌പൈസ് ജെറ്റില്‍ ഇനി 899 രൂപയ്ക്ക് യാത്രചെയ്യാം...

രാജ്യത്തിന് അകത്തും പുറത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. പുതിയ നിരക്കുപ്രകാരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 899 രൂപ മാത്രമാണ്. ഡിസ്‌കൗണ്ട് ഒരുഭാഗത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. പുറപ്പെടുന്നതിന് 14 ദിവസം മുമ്‌ബെങ്കിലും ബുക്ക് ചെയ്തവര്‍ക്കാകും ഡിസ്‌കൗണ്ട് ലഭിക്കുക. ഗ്രൂപ്പ് ബുക്കിങിന് ഓഫര്‍ ഉണ്ടായിരിക്കില്ല. മറ്റ് ഓഫറുകളുടെ കൂടെ ഈ ഓഫര്‍ ലഭിക്കുകയുമില്ലെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.
കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനത്തിന്റെ ഇളവും ലഭിക്കും. സ്‌പൈസ് ജെറ്റിന്റെ സൈറ്റിലൂടെ നടത്തുന്ന ബുക്കിങുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ. നിശ്ചിത കാലത്തേക്ക് മാത്രമായുള്ള ഓഫര്‍ ഫെബ്രുവരി ഒമ്ബത് മുതലാകും ആരംഭിക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 25 വരെയാണ് ഓഫര്‍.
https://www.facebook.com/Malayalivartha
























