ഇന്ത്യയുടെ 40ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ 40ാമത് വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ്31 വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍വച്ച് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു വിക്ഷേപണം നടന്നത്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2,535 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം എരിയനെ 5 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്.
ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ് . ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ആശയവിനിമയ ഉപഗ്രഹങ്ങള്‍ക്ക് ജിസാറ്റ്31 സഹായം നല്‍കും.
https://www.facebook.com/Malayalivartha
























