Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തെരെഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കൊഴുക്കുന്നു; എതിരാളികളുടെ ഉറക്കം കെടുത്താന്‍ പ്രിയങ്ക; നാളെ നടക്കുന്ന യാഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും; പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ഇരട്ടി ഊര്‍ജ്ജം

06 FEBRUARY 2019 09:26 AM IST
മലയാളി വാര്‍ത്ത
ലോക്‌സഭ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി സജീവമായിക്കഴിഞ്ഞു. എതിരാളികളെ വെട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പ്രിയങ്ക. ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രിയങ്ക  പങ്കെടുത്തിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതല ഏറ്റെടുക്കും മുന്‍പ് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി സജീവമായിരിക്കന്നത് പാര്‍ട്ടിക്ക കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. നാളെ നടക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.   രാഷ്ട്രീയ പ്രവേശം സംബന്ധിച്ച എ.ഐ.സി.സി ഒദ്യോഗിക പ്രഖ്യാപന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക ഗാന്ധി തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അന്നു തന്നെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.   അതിന് ശേഷമാണ് ഇന്നലെ രാത്രി കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നത്. പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യും പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി നേതാക്കളും പങ്കെടുത്തു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഏത് തരത്തില്‍ അഘോഷമാക്കണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.   ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. യോഗം ആരംഭിക്കുന്നതിനു മുന്‍പായി പ്രിയങ്ക ഗാന്ധി ചുമതല ഒദ്യോഗികമായി ഏറ്റെടുക്കും. സ്ഥാനമേറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് ആസ്ഥാനത്ത് പൂര്‍ത്തിയായി. കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രിയങ്കക്ക് പ്രത്യേക മുറി അനുവദിച്ചു. ഡല്‍ഹിയില്‍ ചുതലയേറ്റെടുത്ത ശേഷം പ്രിയങ്ക പ്രയാഗ് രാജില്‍ കുംഭ മേളയുടെ ഭാഗമായുള്ള ഗംഗാ സ്‌നാനം നടത്തും. 10ന് ലഖ്‌നൌവില്‍ റാലിയില്‍ പങ്കെടുക്കും.   വിദേശത്തുനിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസിന് തൊട്ടടുത്തായി പ്രിയങ്കയുടെ ഓഫീസ് തയാറായിക്കഴിഞ്ഞു. നാളെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും.    അതേസമയം കുംഭമേളക്ക് ശേഷമാകും ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സജീവമാവുക. പ്രിയങ്കയെ യു.പിയില്‍ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. നേരത്തെ യു.പിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പതിമൂന്ന് റാലികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ റാലികള്‍ നടത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഉള്‍പ്പെടുന്ന കിഴക്കന്‍ യു.പിയില്‍ ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.    പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന് ഇരട്ടി ഊര്‍ജ്ജമാണ് നല്‍കുന്നത്. നാളെ നടക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഏറ്റെടുക്കും.   പാര്‍ട്ടിയില്‍ ഔദ്യോഗിക പദവി ലഭിച്ച പ്രിയങ്കാ ഗാന്ധിക്ക് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് മുറിയും അനുവദിച്ചു. പാര്‍ട്ടി അദ്ധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുടെ മുറിയുടെ തൊട്ടടുത്താണ് പ്രിയങ്കയുടെയും കാബിന്‍. അദ്ധ്യക്ഷനാകും മുമ്പ് രാഹുലിന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്. എന്തായാലും ഔദ്യോഗികമായി ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്ക ഗാന്ധി സജീവമായതോടെ വളരെ ആവേശത്തിലാണ് അണികള്‍

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends