Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവറുടെ ഭാര്യയുടെ മേൽ ഡോക്ടറുടെ കണ്ണുടക്കിയപ്പോൾ പെട്ടത് ക്രൂരമായ കൊലപാതകത്തിലേക്ക്... പല്ലുവേദനയുമായി എത്തിയ തക്കം മുതലെടുത്ത് ഉയര്‍ന്ന അളവില്‍ വേദന സംഹാരി ഇന്‍ജക്ഷന്‍ നല്‍കി; തുടര്‍ന്ന് ശരീരം വാളുപയോഗിച്ച് കഷണങ്ങളാക്കി... പിന്നെ സംഭവിച്ചതൊക്കെ ആരെയും ഞെട്ടിക്കുന്ന ക്രൂര കൊലപാതകം

06 FEBRUARY 2019 09:10 AM IST
മലയാളി വാര്‍ത്ത

ഡോക്ടറുടെ അന്തരിച്ച ഭാര്യയും ബിരുവിന്റെ ഭാര്യയും ഡോക്ടറുടെ ആനന്ദ്‌ നഗറിലെ വീട്ടില്‍ 2010 മുതല്‍ ഒരു ബുട്ടീക് നടത്തി വരികയായിരുന്നു. ഭാര്യയുടെ മരണ ശേഷം ബിരു ഒറ്റയ്ക്ക് ബുട്ടീക് പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഡോക്ടറുമായി അവിഹിത ബന്ധം ഉടലെടുത്തത്. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ ബിരു ഇക്കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ബിരുവിന്റെ ഭാര്യയുമായുള്ള ബന്ധം തുടരാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഡോക്ടര്‍ സമ്മതിച്ചിട്ടുണ്ട്. ബിരു തന്നോടൊപ്പം താമസിച്ചാല്‍ താനും ബിരുവിന്റെ ഭാര്യയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മനസിലാകുമെന്ന് വിശ്വസിപ്പിച്ചാണ് ഡോക്ടര്‍ ബിരുവിനെ ഡ്രൈവറാക്കിയത്.

ആദ്യത്തെ ദിവസത്തെ ജോലിക്ക് ശേഷം വൈകുന്നേരം മടങ്ങിയെത്തിയ ബിരു പല്ലുവേദനയുമായി ഡോക്ടറെ സമീപിച്ചു. ഉയര്‍ന്ന അളവില്‍ വേദന സംഹാരി ഇന്‍ജക്ഷന്‍ നല്‍കിയതിനെത്തുടര്‍ന്ന് മയക്കത്തിലായ ബിരുവിനെ ഡോക്ടര്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരം വാളുപയോഗിച്ച് കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരം പൂര്‍ണമായും ലയിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ആസിഡ് കുപ്പികളും ഡോക്ടര്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച രാത്രിയില്‍ ഡോക്ടറുടെ നീക്കങ്ങളില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പോലീസെത്തി വാതിലില്‍ മുട്ടുമ്പോള്‍ അപ്പോഴും രക്തംപുരണ്ട ഷര്‍ട്ട് ധരിച്ചു നില്‍കുന്ന സുനിലിനെയാണ് കാണാന്‍ കഴിഞ്ഞത്. വീടിന്റെ ആദ്യത്തെ നിലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആസിഡില്‍ ഇട്ടിരിക്കുന്ന ശരീര ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

ഹോഷംഗാബാദിലാണ് സംഭവം നടന്നത്. ആനന്ദ്‌ നഗറില്‍ താമസിക്കുന്ന ഡോക്ടര്‍ സുനില്‍ മന്ത്രി (58) ആണ് പിടിയിലായത്. തന്റെ ഡ്രൈവറായ ബിരേന്ദ്രയെന്ന ബിരു പച്ചൗരി (30) കൊലപ്പെടുത്തിയത് താനാണെന്ന് ഡോക്ടര്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. വിഭാര്യനായ, ഇതാര്‍സിയിലെ സിവില്‍ ആശുപത്രിയില്‍ ജോലി നോക്കുന്ന സുനില്‍ ആനന്ദ്‌ നഗറിലെ ഇരുനില വീട്ടില്‍ ഏകാന്തവാസം നയിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യ 2017 ഏപ്രിലിലാണ് മരിച്ചത്. ഇയാളുടെ 26 വയസുള്ള മകനും 23 കാരിയായ മകളും മുംബൈയില്‍ ചിലി ചെയ്തുവരികയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (2 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (2 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (3 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (3 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (3 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (3 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (3 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (4 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (4 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (4 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (4 hours ago)

Malayali Vartha Recommends