Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കുരുക്കു മുറുക്കാന്‍ തയ്യാറെടുക്കുന്നു; സിബിഐയുടെ കണ്ണുകള്‍ ഇനി ഇവരിലെക്ക്; കേന്ദ്ര എജന്‍സികളെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം

06 FEBRUARY 2019 10:56 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ കുരുക്കു മുറുക്കാന്‍ തയ്യാറെടുക്കുന്നു. മമതക്ക് പിന്തുണയര്‍പ്പിച്ച് നേതാക്കള്‍ രംഗത്തുവന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്. എന്നാല്‍ കേന്ദ്ര എജന്‍സികളെ രാഷ്ട്രീയവൈരം തീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സി.ബി.ഐയുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച മമതബാനര്‍ജിക്ക് പ്രതിപക്ഷ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ കേന്ദ്ര എജന്‍സികളുടെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ ഇതില്‍ ഭൂരിഭാഗം നേതാക്കളുടെയും തലയ്ക്കു മുകളില്‍ ഭീഷണിയായി നില്‍ക്കുന്നു. പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്‌രക്കെതിരെ വിവിധ കേസുകളില്‍ അന്വേഷണത്തിലാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കള്ളപ്പണക്കേസില്‍ റോബര്‍ട് വാദ്‌രക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്.

ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്തത്. 2007-12 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്മാരകങ്ങള്‍ പണിതതില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലാണ് എന്‍ഫോഴ്‌സ്‌മെന്റ് മായാവതിക്കെതിരെ ആയുധമാക്കുന്നത്.

ടി.ഡി.പിയുമായി അടുപ്പമുള്ള ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ നടത്തിയ സി.ബി.ഐ റെയ്ഡുകളാണ് ചന്ദ്രബാബു നായിഡുവിനെ എന്‍.ഡി.എയില്‍ നിന്ന് അകറ്റാന്‍ കാരണങ്ങളിലൊന്ന്. ഐ.ആര്‍.സി.ടി.സി കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് പുറമെ തേജസ്വി യാദവിനെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമമന്ത്രാലയം അനുമതി നല്‍കിയതും കഴിഞ്ഞ ദിവസം. ഈ കുരുക്കുകള്‍ വരും ദിവസങ്ങളില്‍ മുറുകാന്‍ തന്നെയാണ് സാധ്യത.

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തനിക്കു നേരെ തിരിയാനിടയുള്ള സി.ബി.ഐ അന്വേഷണത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് പ്രതിപക്ഷത്തെ മുന്നില്‍ നിറുത്തി ഒഴിവാക്കാനുള്ള മമതാ ബാനര്‍ജിയുടെ തന്ത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ നടപ്പാക്കിയിരുന്നു. ശാരദാ ചിട്ടി കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ പ്രമുഖനായ കല്‍ക്കത്താ സിറ്റി കമ്മിഷണര്‍ രാജീവ് കുമാറിലൂടെ മമതാ ബാനര്‍ജിയെ തന്നെയാണ് സി.ബി.ഐ വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമായിരുന്നു. അതു മുന്നില്‍ കണ്ടാണ് മമത സി.ബി.ഐക്ക് സംസ്ഥാനത്ത് നേരത്തേ വിലക്ക് കല്പിച്ചതും. കമ്മിഷണറെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം മണത്തറിഞ്ഞ മമത ഇടയ്ക്കു കയറി തടഞ്ഞത് കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും അമ്പരപ്പിച്ചു. നിരാഹാര സമരമെന്ന ബ്രഹ്മാസ്ത്രവും ഫലം കണ്ടു.

അതേസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ ബലമായി ബസില്‍ കയറ്റിക്കൊണ്ടുപോയി പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം നിയമവിരുദ്ധമായി തടഞ്ഞുവച്ചത് കോടതിയലക്ഷ്യമാണെന്ന് സി. ബി. ഐ സുപ്രീംകോടതിയിയെ ബോധിപ്പിച്ചു.സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വീട് പൊലീസ് വളഞ്ഞു. ഭാര്യയും മകളും അകത്തുണ്ടായിരുന്നു. പൊലീസ് വാതിലില്‍ ശക്തമായി അടിച്ചുകൊണ്ടിരുന്നു. പന്തികേട് തോന്നിയതിനാല്‍ അദ്ദേഹം വാതില്‍ തുറന്നില്ല. കോടതി ഉത്തരവ് പ്രകാരം പ്രവര്‍ത്തിച്ച കേന്ദ്രപൊലീസിനെ സംസ്ഥാന പൊലീസ് ആക്രമിക്കുന്നു. ആരുടെ ഉത്തരവ് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് ഭരണഘടനാസംവിധാനങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഇത് അനുവദിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകും. അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.കേസ് അന്വേഷണം സി.ബി.ഐ തുടങ്ങിയത് മുതല്‍ പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും പറഞ്ഞു.

മമത സര്‍ക്കാര്‍സി.ബി.ഐയുടേത് അപമാനിക്കാനും ദ്രോഹിക്കാനുമുള്ള നടപടിയാണെന്ന് ബംഗാള്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ അഭിഷേക് സിംഗ്വി പറഞ്ഞു. 2016ല്‍ എസ്.ഐ.ടിയുടെ പ്രവര്‍ത്തനത്തെ സുപ്രീംകോടതി അഭിനന്ദിച്ചിരുന്നു. അറസ്റ്റുകള്‍ നടന്നത് 2013നും 19നും ഇടയിലാണ്. ഈ നിമിഷം വരെ രാജീവ്കുമാര്‍ പ്രതിയല്ല. രാജീവ്കുമാറിന് നല്‍കിയ അവസാനത്തെ രണ്ട് നോട്ടീസുകള്‍ തമ്മില്‍ ഒരുവര്‍ഷത്തെ ഇടവേളയുണ്ട്. ഇടക്കാല ഡയറക്ടര്‍ പദവി എം. നാഗേശ്വരറാവു ഒഴിയുന്നതിന് തൊട്ട് മുന്‍പ് സി.ബി.ഐ രഹസ്യമായി ഓപ്പറേഷന്‍ നടത്തുകയായിരുന്നു.സി.ബി.ഐക്ക് പരാതിയുണ്ടെങ്കില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കണമായിരുന്നു. സി.ബി.ഐ ഓഫീസര്‍മാരെ അറസ്റ്റ് ചെയ്യുകയോടെ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ല.

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ വരുന്നതിന് മുന്‍പേ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം 2014ല്‍ സംസ്ഥാന ഗതാഗത മന്ത്രി മദന്‍ മിത്രയെയും മുന്‍ ഡി.ജി.പിയും മുന്‍ തൃണമൂല്‍ നേതാവുമായ രജത് മസുംദാറിനെയും അറസ്റ്റു ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends