മധ്യപ്രദേശിലെ ഖന്‍ദേവയില്‍ പശുവിനെ കൊന്ന മൂന്ന് പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു

മധ്യപ്രദേശിലെ ഖന്‍ദേവയില്‍ പശുവിനെ കൊന്ന മൂന്ന് പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ സംഭവമാണിത്. ഖന്‍ദേവയിലെ രാജു നദീം, ഷക്കീല്‍ എന്നിവരാണ് മോഘട്ട് പോലീസിന്റെ പിടിയിലായത്. ഒരു പ്രതി ഒളിവിലാണ്.
മൂന്ന് ദിവസം മുന്‍പാണ് ഖന്‍ദേവയ്ക്ക് സമീപമുള്ള മോഘട്ടില്‍ പശുവിനെ കശാപ്പ് ചെയ്ത വിവരം പോലീസിന് ലഭിച്ചത്. പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha






















