ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി തുടങ്ങി...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃത പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കാന്‍ നിര്‍ദേശംനല്‍കി.
റെയില്‍വേ, കസ്റ്റംസ് ആന്‍ഡ് എക്‌സൈസ്, മോട്ടോര്‍വാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായുമായും ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും.
രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ക്കെല്ലാം ആദായനികുതി വകുപ്പിന് വിശദീകരണം തേടാം. ഇലക്ട്രല്‍ ബോണ്ടായും ഓണ്‍ലൈനായും രാഷ്ട്രീയ പാര്‍ടികളുടെ അക്കൗണ്ടിലേക്ക് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നല്‍കുന്ന കണക്കുമായി താരതമ്യംചെയ്ത് പരിശോധിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്‌ലൈയിങ് സ്‌ക്വാഡിനെയും ദ്രുതകര്‍മസേനയെയും വിന്യസിക്കാനും തെരഞ്ഞെടുപ്പ് കമീഷന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















