ഒഡീഷയിലെ അസ്‌ക എംപിയും ബിജെഡി നേതാവുമായ ലാദു കിഷോര്‍ സ്വെയിന്‍ അന്തരിച്ചു

ഒഡീഷയിലെ അസ്‌ക എംപിയും ബിജെഡി നേതാവുമായ ലാദു കിഷോര്‍ സ്വെയിന്‍ അന്തരിച്ചു. ഒഡീഷയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു അദ്ദേഹത്തിന്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു ലാദു കിഷോര്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു ചൊവ്വാഴ്ച അദ്ദേഹത്തെ ഭൂവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2014ല്‍ അസ്‌കയില്‍നിന്നുമാണ് അദ്ദേഹം ലോക്‌സഭയില്‍ എത്തിയത്. 2004ല്‍ കബിസുര്യനഗറില്‍നിന്നും എംഎല്‍എയായും അദ്ദേഹം വിജയിച്ചിരുന്നു. 1947 ജൂലൈയില്‍ ഗന്‍ജാം ജില്ലയിലെ പത്താരയിലാണ് ലാദു കിഷോര്‍ ജനിച്ചത്.
https://www.facebook.com/Malayalivartha

























