മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ്

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹരജികളിലാണ് പ്രശാന്ത് ഭൂഷണ് നോട്ടീസ് അയച്ചത്.
കോടതിയില്‍ തന്നെ ഉണ്ടായിരുന്ന പ്രശാന്ത് ഭൂഷണ് നോട്ടീസ് കൈപ്പറ്റുകയും മറുപടിക്ക് മൂന്ന് ആഴ്ച സമയം ആവശ്യപ്പടുകയും ചെയ്തു. കേസ് വീണ്ടും മാര്‍ച്ച് ഏഴിന് പരിഗണിക്കും.
https://www.facebook.com/Malayalivartha






















