എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ ബി.ജെ.പി അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ആയുധമാക്കുന്നു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ ബി.ജെ.പി അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ആയുധമാക്കുന്നു. ആദ്യം പ്രിയങ്കയുടെ സൗന്ദര്യവും മറ്റും പറഞ്ഞ് പരിഹസിച്ചവരാണ് ഇപ്പോള്‍ അടവ് മാറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പെട്രോളിയം, പ്രതിരോധ കരാറുകളിലൂടെ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ബി ജെ പിയുടെ പുതിയ ആരോപിച്ചു. വാദ്രക്ക് ലണ്ടനില്‍ എട്ടോളം ഭൂസ്വത്തുക്കളുണ്ട്, ലണ്ടനിലെ സ്വത്തുവകകള്‍ വാങ്ങിയത് കൈക്കൂലിയായി കിട്ടിയ പണമുപയോഗിച്ചെന്നും ബി ജെ പി ആരോപിക്കുന്നു. വാദ്ര കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയ് ആണെന്നും രാഹുലിനേയും പ്രിയങ്കയേയും, വാദ്രയേയും മോശമാക്കി ചിത്രീകരിച്ച പോസ്റ്ററിനെ കുറിച്ച് രണ്ട് കുറ്റവാളികളുടെ പോസ്റ്ററാണതെന്നും ബി.ജെ.പി നേതാവ് സമ്പിത് പത്ര ചൂണ്ടിക്കാട്ടി.
ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ന് വൈകുന്നേരം എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പില്‍ ഹാജരാകുന്നതിന് മുമ്പാണ് രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി വക്താവ് രംഗത്തെത്തിയത്. വാദ്രക്ക് അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും സമ്പിത് പാത്ര ആരോപിക്കുന്നു. വാദ്രക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് രാഹുല്‍ഗാന്ധി മറുപടി പറയണമെന്നും സമ്പിത് പാത്ര ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഈ മാസം 16 വരെ വാദ്രയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവുണ്ട്. അതിനാല്‍ ബി.ജെ.പി ഈ വിഷയം സജ്ജീവമാക്കി നിര്‍ത്താനാണ് നോക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നും ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിക്കൊപ്പം ചേര്‍ന്നാണ് കള്ളപ്പണം വെളുപ്പിച്ചത്. വാദ്രയുടെ സഹായി മനോജ് അറോറയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറോറയെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആ സമയപരിധി അവസാനിക്കാനിരിക്കെയാണ് റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്. വാദ്ര അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാദ്രക്കെതിരെ കേസുകളുണ്ട്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വാദ്രയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha






















