ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി ലീഡ് നേടും; രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷ അമിത് ഷാ

രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി ലീഡ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഉയരങ്ങളിലെത്തിയെന്നും മോദി ഏഴ് ലക്ഷം രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപി 23 സീറ്റുകളില്‍ വിജയിക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























