ടിക്ക് ടോക്കിന് പൂട്ട് വീഴുന്നു; ചൈനീസ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്ര സർക്കാർ

പ്രായഭേദമന്യേ ടിക്ക് ടോക്ക് എല്ലാവര്‍ക്കും ഹരമായി മാറിക്കഴിഞ്ഞു. ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിലുള്ള പ്രചാരം അപകടകരമാം വിധം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത്തരം ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ് കേന്ദ്രം.
ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. ഇത് പ്രാബല്യത്തിലാകുന്നതോടെ വീഡിയോ മേക്കിംഗ് ആപ്പായ ടിക് ടോക്കിനും പൂട്ടു വീണേക്കാം.ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കെണികള്‍ക്കുള്ള സാധ്യതകള്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ അംഗീകൃത ഓഫീസുകള്‍ ഇല്ലാത്ത ഇത്തരം ആപ്പുകള്‍ക്കാകും ഇത് പ്രധാനമായും ബാധകമാവുക.അംഗീകൃത ഓഫീസുകളുള്ള ആപ്പുകള്‍ക്കും ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















