റഫാലിൽ കേന്ദ്ര സർക്കാരിനെ കുരുക്കിലാക്കി കൂടുതൽ തെളിവുകൾ പുറത്ത് ; മോദി സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥകള്‍ യുപിഎ കാലത്തെക്കാള്‍ മോശമെന്ന് ഉദ്യോഗസ്ഥര്‍ വിയോജനക്കുറിപ്പ് എഴുതി, വിശദാംശങ്ങള്‍ ഇങ്ങനെ:-

കേന്ദ്ര സർക്കാരിന്റെ കരാറായ റഫാൽ കരാർ യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ മോശമാണെന്ന് റിപ്പോർട്ട് . റഫാലിൽ ദിവസം ചെല്ലുംതോറും ദുരൂഹത ഏറുന്നതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. ഇത് സംബന്ധിച്ചുള്ള ആശങ്ക കരാര്‍ ചര്‍ച്ചകള്‍ക്കുണ്ടായിരുന്ന ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേര്‍ അറിയിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദസോയില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അതൃപ്തി അറിയിച്ചിരുന്നത്. അത് അറിയിച്ചു കൊണ്ട് അവരെഴുതിയ എട്ടു പേജുള്ള വിയോജനക്കുറിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. അന്തിമകരാറില്‍ ഒപ്പിടുന്നതിന് മൂന്നു മാസം മുമ്പ് എഴുതിയ കരാറാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് വ്യവസ്ഥകള്‍ മാറ്റുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്. ആദ്യ കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ സമയമാണ് പുതിയ കരാറില്‍ നിശ്ചയിച്ചിരുന്നതെന്നും കത്തില്‍ പറയുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ഏദേശ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ അടിമുടി മാറ്റുകയും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 36 വിമാനമായപ്പോഴും മുന്‍കരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പുതിയ കരാര്‍ ലാഭകരമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു വാദം കൂടിയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത് പുതിയ കരാര്‍ ആദ്യകരാറിനേക്കാള്‍ പണത്തിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും ലാഭകരമാണെന്നായിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെയോ ബാങ്കിന്റെയോ ഗ്യാരണ്ടിയില്ലാതെ കരാറിലേര്‍പ്പെടുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.
പൂര്‍ണസജ്ജമായ വിമാനങ്ങളാണ് നല്‍കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് വേഗത്തില്‍ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതില്‍ ഈ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പഴയ കരാറില്‍ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചര്‍ച്ചയ്ക്കായെത്തിയ ഇന്ത്യന്‍ സംഘത്തിനോട് ഘട്ടം ഘട്ടമായി വില ഉയര്‍ത്തുകയാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മുന്‍പും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ‘ദ ഹിന്ദു’ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ഇടപെടല്‍ നടത്തിയെന്ന് പ്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha