ബോംബും മിസൈലും വര്‍ഷിച്ച് യുദ്ധവിമാനങ്ങളുമായി വ്യോമസേനയുടെ അഭ്യാസ പ്രകടനം
ഇന്ത്യയുടെ ആയുധപ്രഹരശേഷിയുടെ കരുത്ത് കാട്ടി പൊഖ്റാനില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനം. വായൂ ശക്തി എന്ന പേരിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം നടക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍ ശത്രുവിന് എത്രത്തോളം കനത്ത പ്രഹരം നല്കാന് സാധിക്കുമെന്ന പ്രഖ്യാപനമായാണ് വ്യോമാഭ്യാസ പ്രകടനത്തെ കാണുന്നത്.
മിഗ് 21, മിഗ് 29, മിഗ്27,സുഖോയ്30 എംകെഐ, മിറാഷ്2000, തേജസ്, ഹോക്ക്എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍, സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് എന്നചരക്കു നീക്കത്തിനുപയോഗിക്കുന്ന വിമാനം എന്നിവയാണ് വ്യോമാഭ്യാസ പ്രകടനത്തിലുള്ളത്.
ഇവയ്ക്ക് പുറമെ എം.ഐ17 വി5, എം.ഐ35, എച്ച്.എ.എല്‍ രുദ്ര എന്നീ ഹെലികോപ്റ്ററുകളും ആകാശ് മിസൈലുകളും ഉപയോഗിച്ച് വമ്ബന്‍ വ്യോമാഭ്യാസ പ്രകടനമാണ് പൊഖ്റാനില്‍ നടക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ തത്സമയ സംപ്രേക്ഷണം വ്യോമസേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നടക്കുന്നുണ്ട്.
മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് ഇത്തരത്തില്‍ സമ്ബൂര്‍ണ ആയുധങ്ങളുമായുള്ള വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha