പുല്‍വായ ഭീകരാക്രമണം... കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയെന്ന് പരാതി; സുരക്ഷ നല്ക്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം
പുല്വായയില് നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷം കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണിയും ആക്രമണമെന്നും പരാതി. കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. ഡെറാഡൂണില്‍ വിഎച്ച്പിബജ്റംഗദള് പ്രവര്‍ത്തകര്‍ ചേര്‍ന്ന് 12 ഓളം വിദ്യാര്‍ത്ഥികളെ ആക്രമിച്ചു.
വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനം വിടണമെന്നുമാണ് അന്ത്യശാസനം കിട്ടിയതെന്നും ജമ്മുകശ്മീര്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് വക്താവ് നസീര്‍ ഖുഹാമി പറഞ്ഞു. കശ്മീരി വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയ തീവ്രവാദിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി എന്ന വാദവുമായി ഡെറാഡൂണ്‍ ബജ്രംഗദള് നേതാവ് വികാസ് വര്‍മ്മ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha