Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി രാജ്യം; ‘ഭാരത് കെ വീര്‍’ വെബ്‌സൈറ്റ് വഴി 36 മണിക്കൂറില്‍ ലഭിച്ചത് 7 കോടി

17 FEBRUARY 2019 09:22 AM IST
മലയാളി വാര്‍ത്ത

ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാനായി കേന്ദ്ര ആഭ്യന്തര വകുപ്പ് രുപീകരിച്ച ഓൺലൈൻ സംവിധാനത്തിന് മികച്ച പ്രതികരണം . കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലെ 'ഭാരത് കെ വീര്‍' എന്ന പേരിലുള്ള വെബ്സൈറ്റിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് ബലിയായ ധീരജവാന്മാരുടെ കുടുംബങ്ങൾക്കായി ജനങ്ങള്‍ വൻ തോതില്‍ സംഭാവനകള്‍ നല്‍കുന്നത്.

കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ മാത്രം വെബ്‌സൈറ്റ് വഴി ലഭിച്ചത് ഏഴ് കോടി രൂപയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

2017 സെപ്തംബര്‍ 6നായിരുന്നു വിവിധ സുരക്ഷാ ഏജന്‍സികളിലെ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാനായി ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ , കഴിഞ്ഞ രണ്ട് വർഷമായി ലഭിക്കാത്ത പ്രതികരണമാണ് ഇപ്പോള്‍ ട്രസ്റ്റിന് ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

വെബ്‌സൈറ്റ് വഴി ജനങ്ങള്‍ തങ്ങളുടെ സംഭാവന അര്‍പ്പിക്കാനായി തിക്കിത്തിരക്കുന്നതിനാല്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ സ്തംഭിച്ചിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. സഹായവുമായെത്തുന്ന ജനങ്ങളോടുള്ള നന്ദിയും അധികൃതർ പങ്കുവെച്ചിരുന്നു.യുണിയന്‍ ഹോം സെക്രട്ടറി അധ്യക്ഷനായ ട്രസ്റ്റില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ മുന്‍ ബാഡ്മിന്റന്‍ താരവും പരിശീലകനുമായ പുല്ലേല ഗോപിചന്ദ് എന്നിവരടക്കം ആറ് അംഗങ്ങളാണുള്ളത്. ഇതുനുപുറമേ , കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായമായും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തും നിരവധി വ്യക്തികളും മുന്നോട്ട് വന്നിരുന്നു.

ഫെബ്രുവരി 14നായിരുന്നു കശ്മീര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂവഹത്തിന് നേരെ ആക്രമണമുണ്ടായത്. 44 ജവാന്മാര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.അത്യൂഗ്ര സ്‌ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു. 78 വാഹനങ്ങളിലുണ്ടായിരുന്നത് 2547 ജവാന്മാരായിരുന്നു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് . സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് പരിശോധന നടക്കുക പോലും ചെയ്തിട്ടും എങ്ങനെ ഇത്രയും സ്‌ഫോടകവസ്തുവുമായി കാറില്‍ ചാവേര്‍ എത്തിയെന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends