Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

രക്ഷപ്പെട്ടതില്‍ സന്തോഷം ...... ബസ് തകര്‍ന്നുതരിപ്പണമായപ്പോഴും അത്ഭുതം പോലെ മരണത്തെ അതിജീവിച്ചു, പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതല്ല

17 FEBRUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

രക്ഷപ്പെട്ടതില്‍ സന്തോഷം ഉണ്ട് പക്ഷേ കൂടെയുള്ളവരുടെ വിയോഗം താങ്ങാനാവുന്നതിലും കൂടുതല്‍ പറയുന്നത് മറ്റാരുമല്ല ഫെബ്രുവരി 14 ന് രാജ്യം നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍പ്പെട്ട സൈന്യകരോടൊപ്പം ഉണ്ടായിരുന്ന 7 ജവാന്‍മാര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സി.ആര്‍പി.എഫിന്റെ എച്ച്.ആര്. 49 എഫ്. 0637 ബസ് തകര്‍ന്നുതരിപ്പണമായപ്പോഴും അദ്ഭുതം പോലെ അവര്‍ മരണത്തെ അതിജീവിച്ചു. ഈ ബസിലെ 42 ജവാന്മാരില്‍ 35 പേരാണ് തത്ക്ഷണം മരിച്ചത്. ഏഴുപേര് രക്ഷപ്പെട്ടു. ഇതില് രണ്ടുപേര്‍ ബസിനു മുകളില്‍ നിരീക്ഷണത്തിനിരുന്നവരായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബാക്കിയുള്ളവര്‍ തൊട്ടടുത്ത ബസിലുണ്ടായിരുന്നവരാണ്.

പരിക്കുകളോടെ രക്ഷപ്പെട്ടവരില്‍ 92 ബറ്റാലിയനിലപ്പെട്ട നിരഞ്ജന്‍കുമാര്‍ അവ്‌ദേഷ് സിങ് തോമര്‍അവ്‌ദേഷ് കുമാര്‍ 54 ബറ്റാലിയനിലെ ശേഷാന്ത് സിങ്, 35 ബറ്റാലിയനിലെ രവികുമാര്ബപോറിയ എന്നിവരശ്രീനഗറിലെ സൈനികാശുപത്രിയില് ചികിത്സയിലാണ്. ഭീകരന്‍ ആദില്അഹമ്മദ് ദര്‌സ്‌ഫോടകവസ്തുവുമായി ഓടിച്ചുവന്ന കാര്‍ സൈനികവാഹനത്തിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറ്റുകയായിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
കോണ്‍വോയ് ആയി നീങ്ങിയ 78 ബസുകളിലൊന്നിന്റെ ഇടതുവശത്തുകൂടി മറികടന്ന് ബസിന്റെ വശത്തുചെന്നിടിക്കുകയായിരുന്നുവെന്നാണ് പുതിയവിവരം. അതേ സമയംപുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഉള്‍പ്പെടുന്ന രാജ്യാന്തര കൂട്ടായ്മകളില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടാനാണ് തീരുമാനം. ഐക്യരാഷ്ട്രസംഘടനയില്‍ കൂടുതല്‍ ലോകരാജ്യങ്ങളുടെ പിന്തുണ ആര്‍ജിക്കാനുള്ള നീക്കങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചിട്ടും ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതാണ് കടുത്ത നടപടികള്‍ക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ഒരേസമയം ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ആക്രമണത്തെ അപലപിക്കുകയും ഭീകരര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റേത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ലോകരാജ്യങ്ങളെ പാക്കിസ്ഥാനെതിരായി നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. പാക്കിസ്ഥാന് വെള്ളവും വളവും നല്‍കുന്ന ചൈനയുടെ എതിര്‍പ്പ് മറികടക്കാനും പരമാവധി രാജ്യങ്ങുടെ പിന്തുണ ആവശ്യമാണ്.
ഇതിന്റെ ഭാഗമായി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് കൂടുതല്‍ രാജ്യങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുമെന്നാണ് സൂചന സംഭവത്തില്‍ ജെയ്‌ഷെ മുഹമ്മദ് പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സംടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും ഇന്ത്യ സമ്മര്‍ദം ശക്തമാക്കും. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ പ്രത്യേക അധികാരം പ്രയോഗിച്ച് ചൈനയാണ് പാക് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത്. അതിനാല്‍ പൊതുസഭയുടെ മുമ്പാകെ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.
വന്‍കരയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമവും സജീവമാണ്. അഭിമതരാഷ്ട്രപദവി പിന്‍വലിച്ചതിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇത് പാക് വ്യാപാര മേഖലയെ ഗുരുതരമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്നും തുടരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (17 minutes ago)

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും  (28 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി....  (37 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (46 minutes ago)

6 പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളി  (56 minutes ago)

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍  (1 hour ago)

18 ദിവസത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ശുഭാംശുവും സംഘവും  (1 hour ago)

.താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുത്...  (2 hours ago)

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (8 hours ago)

Couple arrives with four-year-old child to buy cannabis  (8 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (9 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (9 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (9 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (9 hours ago)

Malayali Vartha Recommends