പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി, നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെടുന്നതുവരെ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ജമ്മുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. നഗരത്തിലെ ക്രമസമാധാനനില മെച്ചപ്പെടുന്നതുവരെ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ചില ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നായി ബസ്തി, ബന്തലാബ്, ഡൊമാന, പ്രദാപ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു. ചെറിയ സംഘര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സമാധാനപരമായിരുന്നു പ്രതിഷേധങ്ങള്‍. ജമ്മുവില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha