ഉത്തര്‍പ്രദേശില്‍ ആയുധങ്ങളുമായി രണ്ട് ഭീകരര്‍ പിടിയിലായി

ഉത്തര്‍പ്രദേശില്‍ രണ്ട് ഭീകരര്‍ പിടിയിലായി. ജയ്‌ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്‌മെന്റ് നടത്തിയ ഭീകരരാണ് പിടിയിലായത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് ഈ വിവരം അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് മുന്‍പാണോ ഇവര്‍ എത്തിയതെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിടിയിലായവര്‍ കാഷ്മീര്‍ സ്വദേശികളാണെന്നും ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























