ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം

ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത്‍വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിനുള്ളിലാക്കി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതാകാമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























