കട്ടകലിപ്പിലാണ് രാജ്‌നാഥ് സിംഗ് ; 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്‌നാഥ് സിംഗ്

കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാനെ ഭാര്യ പൊളിച്ചടുക്കിയതിന് പിന്നാലെയാണ് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തില്‍ ഒന്ന് അനുശോചിക്കാന്‍ പോലും തയാറാകാതിരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്‌നാഥ് സിംഗ് രംഗത്തെത്തിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന്‍ ഖാന് തീവ്രവാദത്തെക്കുറിച്ച് പറയാന്‍ ഒരു അവകാശവുമില്ലെന്ന് രാജ്‌നാഥ് സിംഗ് തുറന്നടിച്ചു.ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനങ്ങള്‍.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ കുറ്റം ചുമത്തുന്നത് പാകിസ്ഥാനെയാണ്. എന്നാല്‍, പാകിസ്ഥാന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം.അതേസമയംപാക് ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ഇമ്രാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍ കഴിഞഞ ദിവസം ആരോപിച്ചിരുന്നു. ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് സൈന്യത്തിന്റെ നിര്‍ദേശം ലഭിച്ചതിനുശേഷമാണു പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചു പ്രതികരിച്ചത്. അധികാരത്തിലെത്താന്‍ വേണ്ടി ആദര്‍ശങ്ങളിലും മിതവാദനയങ്ങളിലും വെള്ളം ചേര്‍ത്ത ഇമ്രാന്‍ ഇപ്പോള്‍ സൈന്യം പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതുപോലെ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതു പാക്ക് താല്‍പര്യങ്ങള്‍ക്ക് അനിവാര്യമാണെന്നും അവര്‍ പറഞ്ഞുഇതിനിടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങാന്‍ ആശുപത്രികള്‍ക്ക് പാക് സേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.പാകിസ്ഥാന്‍ കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാന്‍ ഖാന്‍ യോഗം വിളിച്ചത്.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള നിലപാട് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. പാകിസ്ഥാനില്‍ ഭീകരതയെ ഇന്ത്യന്‍വിരദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഏതു നിമിഷവും ഇന്ത്യ തിരിച്ചടിക്കുമെന്നുള്ള കരുതലില്‍ തന്നെയാണ് പാക് സേന. അതേസമയം പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിദ്ദുവിനെ മുംബൈയിലെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് വിലക്കി. ജനപ്രിയ ഷോ ആയ കപില്‍ ശര്‍മ ഷോയിലെ മുഖ്യാതിഥി സ്ഥാനത്തുനിന്ന് സിദ്ദുവിനെ നീക്കിയതിന് പിന്നാലെയാണ് ഫിലിം സിറ്റിയില്‍പ്രവേശിക്കുന്നതിനുംവിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.പാക് താരങ്ങളെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ നേരത്തെ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദുവിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ സിദ്ദുവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷനും പ്രമേയം പാസാക്കി.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കപില്‍ ശര്‍മ ഷോയില്‍ പങ്കെടുക്കവെയാണ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. ചിലരുടെ ദുഷ് ചെയ്തികള്‍ക്ക് ഒരു രാജ്യത്തെയോ അവിടുത്തെ ജനങ്ങളെയോ മുഴുവനായി കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു സിദ്ദുവിന്റെ കമന്റ്. തുടര്‍ന്ന് സോഷ്യല്‍ സമൂഹമാധ്യമങ്ങളില്‍ സാക്ക് സിദ്ധു ക്യാംപെയിനും സജീവമായി.ഇതിനെത്തുടര്‍ന്നാണ് കപില്‍ ശര്‍മ ഷോയില്‍ നിന്ന് സിദ്ദുവിനെ നീക്കിയത്. അനുപം ഖേര്‍, മനോജ് ജോഷി തുടങ്ങിയ പ്രമുഖരും സിദ്ദുവിനെതിരെ രംഗത്തുവന്നിരുന്നു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തായ സിദ്ദു ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നു. പാകിസ്ഥാനില്‍ ഭീകരതയെ ഇന്ത്യന്‍വിരദ്ധ നിലപാട് സ്വീകരിക്കുന്ന പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഏതു നിമിഷവും ഇന്ത്യ തിരിച്ചടിക്കുമെന്നുള്ള കരുതലില്‍ തന്നെയാണ് പാക് സേന. 44 ധീരജവാന്‍മാരുടെ ചോരയ്ക്ക് പകരം ചോദിക്കണം എന്നുള്ള മുറവിളികള്‍ രാദ്യത്തിന്റെ പലഭാഗത്തുനിന്നും വരുകയാണ് എല്ലാതരത്തിലും പാകിസ്താനെ ഒറ്റപ്പെടുത്തുക എന്നുതന്നെയാണ് ഇന്ത്യയും ലക്ഷ്യവയ്ക്കുന്നത്. സാമ്പത്തികമായും ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ഹളുമായുള്ള ബന്ധം അവസാനിപ്പിച്ച്് പാകിസ്ഥാന്റെ സാമ്പത്തിക മേഖലതകര്‍തക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha























