കോളേജ് പഠനകാലം മുതൽ പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി

ചെന്നൈയിൽ പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് ഇത്തരത്തിലൊരു സംഭവം. അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ് കൊന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.....
സ്‌കൂളിന് തൊട്ടടുത്ത താമസിക്കുന്ന രമ്യ നേരത്തെ തന്നെ സ്‌കൂളിലെത്തിയിരുന്നു. ഇതിന് പിന്നാലെ ക്ലാസിലെത്തിയ രാജശേഖരന്‍ രമ്യയുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കോളേജ് പഠനകാലത്ത് രാജശേഖരന്‍ രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രമ്യ അത് നിരസിച്ചു. തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം, താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രതി സഹോദരിക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha