കോളേജ് കാലം മുതലേ മനസ്സിൽ കൊണ്ട് നടന്ന പ്രണയം; തുറന്ന് പറഞ്ഞപ്പോൾ യുവതി നിരസിച്ചു... സ്നേഹം പ്രതികാരമായി മാറിയപ്പോൾ അധ്യാപികയെ ക്ലാസില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് ഗൂഡല്ലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപിക രമ്യ (23) ആണ് കൊല്ലപ്പെട്ടത്. കോളേജ് പഠനകാലത്ത് രാജശേഖരന്‍ രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രമ്യ അത് നിരസിച്ചു. തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചാം ക്ലാസ് അധ്യാപികയായിരുന്നു രമ്യ. രാജശേഖരന്‍ എന്ന യുവാവാണ് കൊല നടത്തിയത്. സ്‌കൂളിന് തൊട്ടടുത്ത താമസിക്കുന്ന രമ്യ നേരത്തെ തന്നെ സ്‌കൂളിലെത്തിയിരുന്നു. ഇതിന് പിന്നാലെ ക്ലാസിലെത്തിയ രാജശേഖരന്‍ രമ്യയുമായി തര്‍ക്കത്തിലായി. പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha























