വാരണാസിയില്‍ മോദി പ്രിയങ്ക പോരാട്ടം; ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ലോകം മുഴുവന്‍ പറന്നു നടന്ന മോദി സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കിയില്ല, വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി. അധികാരമേറ്റതു മുതല്‍ ലോകം മുഴുവന്‍ പറന്നുനടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരാണസിയിലെ ജനങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസിലാക്കിയതെന്നും പ്രിയങ്ക പറഞ്ഞു.
ആവശ്യപ്പെടുകയാണെങ്കില്‍ വരാണസി അടക്കം എവിടെയും മത്സരിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലെ പര്‍സൗളിയില്‍ സ്ത്രീകളുമായി സംവദിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടികളുടെ തുടക്കം. തുടര്‍ന്ന് സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലൂടെ അയോദ്ധ്യയിലേക്ക് പ്രചാരണം നടത്തി.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ് ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ പ്രിയങ്ക പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പദ്ധതി പ്രായോഗികമാക്കുക തന്നെ ചെയ്യുമെന്ന് ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























