സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദലിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; രണ്ടു വർഷത്തെ ക്രൂരത പുറത്തറിഞ്ഞതോടെ സിനിമാ നിർമ്മാതാവിനെത്തേടിയെത്തിയത് മുട്ടൻ പണി

സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന ദലിത് പെണ്‍കുട്ടിയെ രണ്ടു വർഷത്തോളമായി പീഡനത്തിനിരയാക്കി വന്ന സിനിമ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡ സിനിമാ നിര്‍മ്മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. അതിനാല്‍, പോക്‌സോ ആക്‌ട് പ്രകാരവും നിര്‍മാതാവിന് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കുമാര്‍ ഗൗരവ് സിനിമയില്‍ അഭിനയിക്കാനുള്ള രൂപ ഭംഗിയുണ്ടെന്നും ഒഡീഷന് ചിത്രങ്ങള്‍ ആയത് കൊടുക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ഐഎസ്‌ആര്‍ഒ ലെ ഔട്ടിലെ കുമാര്‍ ഗൗരവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കുമാര്‍ ഗൗരവ് പീഡിപ്പിച്ചു. കുമാര്‍ ഗൗരവ് നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെ ഹോട്ടലുകളിലും മറ്റ് പല സ്ഥലങ്ങളിലും വെച്ച് പീഡിപ്പിച്ചു. ഭീഷണിയും മാനസിക സംഘര്‍ഷവും സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയെ 2016ലാണ് കുമാര്‍ ഗൗരവ് പരിചയപ്പെടുന്നത്.
https://www.facebook.com/Malayalivartha























