ഗുജറാത്തിൽ മോദിക്കും അമിത്ഷായ്ക്കും എതിരെ കൊടുംങ്കാറ്റായി ഹാര്‍ദ്ദിക്കിന്റെ പ്രചാരണം; കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേൽ

ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തില്‍ പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കോടതി സമ്മതിക്കാത്തതിലുള്ള ദേഷ്യം ഹാര്‍ദ്ദിക് പട്ടേലിന്‍റെ പ്രചാരണത്തില്‍ കാണാന്‍ കഴിയും. മോദിയുടെയും അമിത്ഷായുടെയും തട്ടകത്തിലെ ഈ നീക്കം ആകാംഷയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന 2014 ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റും ബി.ജെ.പി തൂത്തുവാരി. ഒരു സീറ്റും പോലും വിജയിക്കാതെ സമ്ബൂര്‍ണ്ണ പരാജയമേറ്റുവാങ്ങിയാണ് കോണ്‍ഗ്രസ് അന്ന് തകര്‍ന്നടിഞ്ഞത്.
ഹാര്‍ദ്ദിക് പട്ടേലിന്‍റെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ സംവരണ പ്രക്ഷോഭമാണ് ഗുജറാത്തില്‍ ഇപ്പോള്‍ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പി വോട്ടുബാങ്കായ പട്ടേല്‍ സമുദായം ബി.ജെ.പിയെ വിട്ട് ഹാര്‍ദ്ദിക്കിനു പിന്നില്‍ അണിനിരക്കുകയായിരുന്നു. മോദിക്കും അമിത്ഷാക്കുമെതിരെ 26 വയസുള്ള ഹാര്‍ദ്ദിക്കിന്റെ പോരാട്ടം ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചിരുന്നു.
ഹാര്‍ദ്ദിക്കിന്റെ റാലിയില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. പട്ടേല്‍ സമുദായത്തിലെ സ്ത്രീകളുടെ കൂക്കുവിളികളേറ്റ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് പോലും ഗുജറാത്തില്‍ റാലിയില്‍ പ്രസംഗിക്കാനാവാതെ മടങ്ങേണ്ടിവന്നിരുന്നു.
ഇതിന് പ്രതികാരമായി ഹാര്‍ദ്ദിക്ക് പട്ടേലിനെ കേസുകളില്‍ കുടുക്കിയാണ് ബിജെപി വേട്ടയാടിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദ്ദിക്ക് പട്ടേല്‍ ജാംനഗറില്‍ മത്സരിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ 2015 ലെ മെഹ്‌സാന കലാപക്കേസില്‍ കോടതി ഹാര്‍ദ്ദിക്കിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാതിരുന്നതാണ് ഹാര്‍ദ്ദിക്കിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെയായത്.
മത്സരിക്കാനായില്ലെങ്കിലും ബി.ജെ.പിക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി ഹാര്‍ദ്ദിക്ക് രംഗത്തെത്തി. ഗുജറാത്തിലും രാജ്യത്തും കോണ്‍ഗ്രസിനുവേണ്ടി പ്രചരണത്തിനിറങ്ങുമെന്നും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നും ഹാര്‍ദ്ദിക്ക് തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha























