ചെന്നൈയിൽ നിന്നും 18 ടണ്‍ രക്തചന്ദനം കസ്റ്റംസ് പിടിച്ചെടുത്തു; ഒന്‍പത് കോടിയോളം വിലമതിക്കുന്നതാണെന്ന് അധികൃതർ

ചെന്നൈയിൽ നിന്നും ഒന്‍പത് കോടിയുടെ രക്തചന്ദനം കസ്റ്റംസ് പിടികൂടിയതായി റിപ്പോർട്ടുകൾ. കാട്ടുപ്പള്ളി തുറമുഖത്തിനു സമീപത്തുനിന്നും വെള്ളിയാഴ്ചയാണ് 18 ടണ്‍ രക്തചന്ദനം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച രക്തചന്ദനം പിടികൂടിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























