കേരളത്തില്‍ ഇത്തവണ താമരവിരിയും; ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്ന് അമിത് ഷാ

കേരളത്തില്‍ ഇത്തവണ താമരവിരിയുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്നും അമിത് ഷാ പറഞ്ഞു. കുറച്ചു സീറ്റുകള്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ലഭിക്കുമെന്നും താമര വിരിയുമെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധി നഗറില്‍ റോഡ് ഷോയ്‌ക്കിടെയാണ് അമിത്ഷായുടെ പ്രതികരണം.
'മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്‌ചവയ്‌ക്കുന്നത്. വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്. കുറച്ച് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രാചാരണ വിഷയമാക്കും', അമിത് ഷാ പറഞ്ഞു.
റോഡ് ഷോയ്ക്ക് ശേഷം ഗാന്ധി നഗര്‍ ലോക്‌സഭാ മണ്ഡലത്തലേക്കുള്ള തന്റെ നാമനിര്‍ദേശ പത്രികയും ഷാ സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോ ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി മാറി. ഗുജറാത്തിലെ ഗാന്ധിനഗറിൽ എൻ.ഡി.എയുടെ കരുത്തുകാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നാമനിർദേശ പത്രികാ സമർപ്പണം. നേതാക്കൾക്കൊപ്പം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ആയാണ് അമിത് ഷാ ഗാന്ധിനഗറിൽ പത്രിക നല്കാൻ എത്തിയത്. എന്നാൽ, ബി.ജെ.പി സ്ഥാപകനേതാവും സിറ്റിംഗ് എംപിയുമായ എൽകെ അദ്വാനിയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ ബിജെപി നേതാക്കൾ ശിവസേന തലവൻ ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ, എൽ.ജെ.പി സ്ഥാപകൻ രാംവിലാസ് പാസ്വാൻ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ എന്നിവർക്കൊപ്പമാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അമിത് ഷാ എത്തിയത്.
നേതാക്കളെയും പ്രവർത്തകരെയും കൊണ്ട് സമ്പന്നമായിരുന്നു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പത്രികാ സമർപ്പണം. സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആയിരുന്നു അമിത് ഷാ പൊതുപൊതു യോഗ വേദിയിലേക്ക് എത്തിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ എൻ.ഡി.എ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാനിലെ രാഷ്രീയനേതാക്കളുടെ ഭാഷയാണ് കോൺഗ്രസുകാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷം നേതാക്കൾക്കൊപ്പം എത്തി അമിത് ഷാ പത്രിക സമർപ്പിച്ചു. അതേസമയം, ബി.ജെ.പി സ്ഥാപക നേതാവ് എൽ.കെ അദ്വാനി പത്രികാസമർപ്പണത്തിനു എത്തിയിരുന്നില്ല.1998മുതൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി പാർലമെന്‍റിൽ എത്തിയിരുന്നത് അമിത് ഷാ ആയിരുന്നു. നേരത്തെ സീറ്റ് നിഷേധിച്ച കാര്യം മുതിർന്ന നേതാക്കൾ അറിയിക്കാത്തതിൽ അദ്വാനിക്ക് അതൃപ്തി ഉണ്ടായിരുന്നു.
അടല്‍ ബിഹാരി വാജ്പേയിയും എൽ.കെ.അഡ്വാനിയും മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗൃഹീതനാണെന്ന് ഷാ പറഞ്ഞു. ഗാന്ധിനഗറില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. അഹമ്മദാബാദിലെ നാരാൺപുര മേഖലയിൽ സർദാർ വല്ലഭായ് പട്ടേൽ പ്രതിമക്ക് സമീപത്തു നിന്നാരംഭിക്കുന്ന റോഡ് ഷോ നാല് കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഘട്ലോദിയയിലെ പാട്ടീദാർ ചൗക്കിൽ റോഡ് ഷോ അവസാനിക്കുമെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഘനി പറഞ്ഞു.
രാജ്യസഭാ എംപിയായ അമിത് ഷാ ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മുതിർന്ന നേതാവ് എൽ.കെ അഡ്വാനി ആറ് തവണ വിജയിച്ച സീറ്റിലാണ് അമിത് ഷാ മത്സരിക്കുന്നത്. പാർട്ടിയുടെ തീരുമാനത്തിൽ അഡ്വാനി അസ്വസ്ഥനാണ്. അതിനാൽ തന്നെ അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊന്നും അഡ്വാനി പങ്കെടുക്കില്ല.
https://www.facebook.com/Malayalivartha























