സിനിമ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപ്രതീക്ഷിത അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; യുവതിയുടെ മറ്റൊരു മകളുടെ നില ഗുരുതരമായി തുടരുന്നു

ബംഗളൂരുവിൽ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ചയാണ് ഇത്തരത്തിലുള്ള ദാരുണമായ സംഭവം നടന്നത്. സുമന്‍ ബാനു(28) മകള്‍ അയേഷ ബാനു(5) എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഷൂട്ടിങ് കാണാനായി എത്തിയതായിരുന്നു സുമന്‍ ബാനുവും രണ്ട് മക്കളും. കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന്‍റെ മെറ്റല്‍ കവറിംഗിന് തീപിടിക്കുകയും ഇത് കാണികളുടെ ഇടയിലേയ്ക്ക് തെറിച്ചു വീഴുകയുമായിരുന്നു. സുമന്‍ ബാനുവും അയേഷയും ഉടന്‍ തന്നെ മരിച്ചു. ഇവരുടെ മൂന്നു വയസുള്ള മറ്റൊരു മകള്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മറ്റൊരു സ്ത്രിയ്ക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.അതേസമയം ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























