ഫാര്‍മസി ലൈസന്‍സ് റദ്ദാക്കി; ഫാര്‍മസി ഉടമ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു

പഞ്ചാബിലെ ഖരാറില്‍ ഡ്രഗ് ഇന്‍സപെകടറെ വെടിവെച്ചു കൊന്നു. ഖരാറിലെ ഡ്രഗ് ആന്റ ഫുഡ് കെമിക്കല്‍ ലബോറട്ടറിയില്‍ സോണല്‍ ലൈസന്‍സിങ് ഓഫീഷ്യലായിരുന്ന നേഹ ഷൂരിയാണയാണ് വെടിയേറ്റ് മരിച്ചത്. 36 വയസ്സയായിരുന്നു. നേഹ തന്റെ ഓഫീസില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചതേ. തന്റെ ലൈസന്‍സ്ഡ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയിരിക്കുന്നത് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതി ഓഫീസിലെത്തി നേഹക്ക് നേരെ രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.നാട്ടുകാര്‍ തടഞ്ഞുവെച്ചതോടെ ഇയാള്‍ സ്വയം വെടിവെച്ചു. ഉടന്‍ സംഭവസഥലത്തെത്തിയ പൊലീസ പ്രതിയെ പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിതസയിലിരിക്കുന്ന പ്രതി അപകടനില തരണം ചെയതിട്ടുണ്ട്.
സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി പ്രതിക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പൊലീസിനോട നിര്‍ദേശിച്ചു. പഞ്ച്ഗുള സ്വദേശിനിയായ നേഹ 2016 മുതല്‍ ആണ് ഖരാറില്‍ ജോലി ആരംഭിക്കുന്നത്. നേഹ ലൈസന്‍സ് റദ്ദാക്കിയതിന്റെ പ്രതികാരമാണ് ഫാര്‍മസി ഉടമയായ പ്രതി കൊലപ്പെടുത്തിയത് എന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























