ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്രതി അരുണ്‍ ആനന്ദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ഇയാളെ ഇടുക്കി കോടതി റിമാന്‍ഡ് ചെയ്തത്. നേരത്തെ, കുട്ടിയെ ലൈംഗികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പൊലീസ് പറയുന്നു.
പ്രതിയെ ഇവര്‍ താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടില്‍ വച്ച് കുട്ടിയെ മര്‍ദ്ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം പ്രതി പൊലീസിനോട് വിശദീകരിച്ചു. ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























