വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം രാഹുലിന് മാത്രം അറിയാം; ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരിക്കുകയാണ്.
വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം രാഹുലിന് മാത്രമാണ് അറിയാവുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. രാഹുൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അന്തിമ തീരുമാനം രാഹുലിന്റേതായിരിക്കുമെന്നും ഖാര്‍ഗെ പറയുന്നു. ഇപ്പോൾ ചർച്ച ചെയ്യപെടുന്നത് ജനങ്ങളുടെ ആവശ്യം മാത്രമാണെന്നാണ് എഐസിസി നിലപാട്. വിഷയത്തില്‍ രാഹുൽ ഉടൻ തീരുമാനമെടുക്കുമെന്നും എഐസിസി വിശദമാക്കി.
പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും എഐസിസി കൂട്ടിച്ചേര്‍ത്തു. എൻ ഡി എ യെ താഴെ ഇറക്കാൻ ചെറുപാർട്ടികൾ അനിവാര്യമാണെന്നും കോൺഗ്രസിനെ പിന്തുണക്കണമെന്നും ഒന്നിച്ച് നിൽക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
കര്‍ണാടകത്തിലെ ബിദാര്‍ പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ഥിയാകാൻ സാധ്യതയില്ലെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. കര്‍ണാടകയിലും ആന്ധ്രപ്രദേശിലും തിരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കും . അതേസമയം തെക്കേ ഇന്ത്യയിൽ താൻ സ്ഥാനാര്‍ഥിയാകണമെന്നാവശ്യം ന്യായമാണെന്ന് ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























