എമിസാറ്റ് കൗണ്ട് ഡൌൺ തുടങ്ങി..... ഇന്ത്യയുടെ ഈ കൗടില്യതന്ത്രങ്ങൾക്ക് മുന്നിൽ ശത്രുരാജ്യങ്ങൾക്ക് ഇനി രക്ഷയില്ല

എ-സാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റ് ഇന്ത്യ കൗണ്ട് ഡൌൺ തുടങ്ങി. എമിസാറ്റ് നാളെ വിക്ഷേപിക്കും. സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമായ എമിസാറ്റിനു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തുമുണ്ട്.
ഡി ആർ ഡി ഓയും ഐ.എസ്.ആര്‍.ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. തിങ്കളാഴ്ച രാവിലെ 9 : 30 നു എമിസാറ്റിനെ വഹിച്ചുകൊണ്ടുള്ള പിഎസ്എൽ വി റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കും . 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് പിഎസ്എൽ വി റോക്കറ്റ്എത്തിക്കുക.
എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും. .അമേരിക്കയില്‍ നിന്ന് 20ഉം ലിത്വാനിയയില്‍ നിന്ന് രണ്ടും സ്വിറ്റ്സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഒാരോ ഉപഗ്രഹങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നു.
മൂന്ന് വ്യത്യസ്‌ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ ഒരു പ്രത്യേകത. റോക്കറ്റിന്റെ നാലാം ഘട്ടം ആഴ്ചകളോളം നശിക്കാതെ ഒരു പരീക്ഷണ ശാലയായി ഭ്രമണപഥത്തില്‍ കറങ്ങും. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം.
കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്ട്രോണിക് റിസര്‍ച്ച് ലാബില്‍ നടന്നത്.
ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ വരെ എമിസാറ്റ് കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും.
ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും.
പൊതുജനങ്ങള്‍ക്ക് ഉപഗ്രഹവിക്ഷേപണം കാണാന്‍ അവസരമുണ്ടെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഐസ്.എസ്.ആര്‍.ഒയുടെ ചരിത്രത്തിലാദ്യമായാണ് പൊതുജനങ്ങള്‍ക്ക് വിക്ഷേപണ ദൃശ്യം കാണാന്‍ അവസരം നല്‍കുന്നത്.
https://www.facebook.com/Malayalivartha























