രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടി; രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ . അമേഠിയില്‍ തോല്‍ക്കുമെന്ന പേടിയാണ് രാഹുലിനെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം വയനാട്ടില്‍ മത്സരിക്കുന്നത് രാഹുലിന്റെ ഗതികേട് കൊണ്ടാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷനെ ജയിപ്പിക്കാന്‍ ലീഗിന്റെ കാലു പിടിക്കേണ്ട അവസ്ഥയാണ് യുഡിഎഫിനുള്ളതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
ഇന്നു രാവിലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന എ.കെ ആന്റണിയാണ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം പറഞ്ഞു. വയനാടിനു പുറമേ അമേഠിയിലും രാഹുല്‍ മത്സരിക്കും.
https://www.facebook.com/Malayalivartha























