വീട്ടുകാർ എതിർത്തിട്ടും പ്രണയം തുടർന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്; നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല

പെണ്‍കുട്ടി സ്ഥിരമായി കൂട്ടുകാരനോട് ഫോണില്‍ മെസേജുകള്‍ വഴി ബന്ധപ്പെട്ടിരുന്നു. സഹപാഠിയുടെ ബൈക്കിലാണ് കോളജില്‍ പോയിരുന്നതും. സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പെണ്‍കുട്ടിയോട് പിതാവ് പാണ്ഡുരാംഗ് ശ്രീരാംഗ് സയ്ഗുണ്ഡേ (51) കുറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിതാവിനെ ധിക്കരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ സഹായത്തോടെ മൃതദേഹം കത്തിച്ചു.
24 ന് പെണ്‍കുട്ടിയെ കാണാതായി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. 25 ന് പെണ്‍കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ ജലാശയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സഹോദരി കണ്ടു. ഇതോടെ പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുള്‍നിവര്‍ന്നത്. ശ്രീരാംഗ് സയ്ഗുണ്ഡേയെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ഞെട്ടലയോടെയാണ് നോക്കികാണുന്നത. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ കോളജിലെ സഹപാഠിയെ പ്രണയിച്ച കൗമാരക്കാരിയെ പിതാവ് കൊലപ്പെടുത്തി. പതിനേഴുവയസുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അഹമ്മദ്നഗറിലെ ചോണ്ഡി ഗ്രാമത്തില്‍ കഴിഞ്ഞ 23 ന് ആയിരുന്നു സംഭവം നടന്നത്.
https://www.facebook.com/Malayalivartha























