കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. വിജയവാഡയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആയുധമാണ് മിനിമം വേതന പദ്ധതിയെന്നും രാഹുല്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി രൂപീകരിച്ചു. എന്നാല്‍ മോദി ഇത്തരത്തിലുള്ള എല്ലാ പദ്ധതികളും നശിപ്പിച്ചു. അദ്ദേഹം ഭക്ഷ്യസുരക്ഷാ പദ്ധതിയും അട്ടിമറിച്ചെന്നും രാഹുല്‍ ആരോപിച്ചു.
ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രയില്‍ രാഹുലിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായിരുന്നു വിജയവാഡയില്‍ നടന്നത്.
https://www.facebook.com/Malayalivartha























