രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന് ആവശ്യം മഹാരാജാവിനെയല്ലെന്നും കാവല്‍ക്കാരനെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനുവേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ്. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാകുമെന്നും മോദി ഡല്‍ഹിയില്‍ "ഞാനും കാവല്ക്കാരന്' എന്ന പ്രചാരണ പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ കൈയിട്ട് വാരാന്‍ ആരെയും അനുവദിക്കില്ല. താന്‍ പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ചുനിന്നാല്‍ ആര്‍ക്കും ഇന്ത്യയെ കൊള്ളയടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പില്‍ തനിക്കു നേരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അത്തരം വിമര്‍ശകരോട് നന്ദി പറയുന്നു. അത്തരം വിമര്‍ശനങ്ങളിലൂടെയാണ് തന്നെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങള്‍ മനസിലാക്കിയതും വലിയ ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ചതെന്നും മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തനിക്ക് രണ്ടാമതും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കാവല്ക്കാരന് കള്ളനെന്ന കോണ്‍ഗ്രസിന്റെ പരിഹാസത്തിനെതിരെയാണ് മോദിയുടെ ഞാനും കാവല്ക്കാരന് പ്രചരണം.
https://www.facebook.com/Malayalivartha























