സിനിമഭ്രാന്തിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈയിൽ മൊബൈൽ ഫോണിൽ തുടർച്ചയായി സിനിമ കണ്ട ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. അന്ധേരി വെസ്റ്റിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ചേതൻ ചൗഗൂലെ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇത്തരത്തിൽ ഭാര്യയെ കൊന്നത്. സംഭവശേഷം ഇയാൾ പൊലീസിനു മുന്നിൽ കീഴടങ്ങി.
ചേതന്റെ ഭാര്യ സിനിമഭ്രാന്തിയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം മെബെെൽ ഫോണിലോ ടി.വിയിലോ സിനിമകൾ കാണും. ഇതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. വഴക്കിനൊടുവിൽ ഭാര്യ പിണങ്ങിപ്പോകും. കുറച്ചുദിവസം കഴിയുമ്പോൾ തിരിച്ചുവരും. തൊഴിൽരഹിതനാണ് ചേതൻ.
കഴിഞ്ഞദിവസം വീട്ടുചെലവിന് പണം നൽകണമെന്ന് ഭാര്യ ചേതനോട് ആവശ്യപ്പെട്ടു. എന്നാൽ ജോലിയില്ലാത്തതിനാൽ പണം നൽകാനില്ലെന്ന് ചേതൻ പറഞ്ഞു. ഇതോടെ വഴക്കായി. അല്പസമയം കഴിഞ്ഞപ്പോൾ യുവതി മൊബെെൽ ഫോണിൽ സിനിമ കാണാൻ തുടങ്ങി. ഇതോടെ വീണ്ടും വഴക്കാരംഭിച്ചു. ഭാര്യ സിനിമ കാണുന്നതിനാൽ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തിലാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും അല്പം കഴിഞ്ഞപ്പോഴാണ് ചെയ്തതെന്താണെന്ന് വ്യക്തമായതെന്നുമാണ് ചേതൻ പൊലീസിനോട് പറഞ്ഞത്. ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊല നടക്കുമ്പോൾ ദമ്പതികളുടെ രണ്ടുവയസുള്ള കുഞ്ഞ് വീട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha