Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക്കറാം മീണയും ചട്ടം ലംഘിച്ചോ; സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി; കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി

13 APRIL 2019 04:08 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി. മീണയ്‌ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സ്വന്തം ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ പതിച്ചതിനാണ് പരാതി. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സി വിജില്‍ ആപ്പ് വഴിയാണ് പരാതി നല്‍കിയ

പെരുമാറ്റച്ചട്ടം ലംഘിച്ചും ശബരിമല സജീവചര്‍ച്ചാ വിഷയമാക്കാന്‍ ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയതിന് പിറ്റേന്നാണ് ശബരിമലയെ ചുറ്റിപ്പറ്റിത്തന്നെ പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ ശബരിമല വിഷയമുന്നയിക്കുമ്പോള്‍ കിട്ടുന്ന പിന്തുണയാണ് ബിജെപിയെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിച്ച ഘടകം. ശരണം വിളിച്ച് പ്രചാരണയോഗങ്ങളില്‍ പ്രസംഗം തുടങ്ങാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

ശബരിമല കര്‍മസമിതിയും പൂര്‍ണപിന്തുണയുമായി ബിജെപിക്കൊപ്പമുണ്ട്. എന്നാല്‍ ലക്ഷ്മണരേഖ മറികടന്നാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ശബരിമലയല്ല പ്രധാനചര്‍ച്ചാ വിഷയമെന്നാണ് ആദ്യം ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്. ശബരിമല ഉയര്‍ത്തിക്കാട്ടി വോട്ട് പിടിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ശ്രീധരന്‍ പിള്ള അന്ന് തള്ളിപ്പറയുകയും ചെയ്തു. സംസ്ഥാനാദ്ധ്യക്ഷന്‍ താനാണെന്നും പ്രചാരണവിഷയമെന്താണെന്ന് താന്‍ പറയുമെന്നുമായിരുന്നു അന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാലിപ്പോള്‍ ശ്രീധരന്‍ പിള്ള വീണ്ടും നിലപാട് മാറ്റി:

''ശബരിമല ഞങ്ങളുടെ ആത്മാവില്‍ അധിഷ്ഠിതമായ പ്രശ്‌നമാണ്. അത് ജനങ്ങളുടെ സജീവശ്രദ്ധയില്‍ വരണം. അതിനെ നിയന്ത്രിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കോടതി പറയുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് അതൊന്നുമില്ലല്ലോ'', പിള്ള ഇപ്പോള്‍ പറയുന്നു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിക്കും കിട്ടുന്ന പിന്തുണയാണ് ബിജെപിയെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. വിശ്വാസ സംരക്ഷണത്തിനായി ബിജെപി മാത്രമാണുണ്ടായിരുന്നതെന്ന് ഒരു വിഭാഗമാളുകള്‍ വിശ്വസിക്കുകയും പിന്തുണയറിയിച്ച് രംഗത്ത് വരികയും ചെയ്യുന്നു. ഈ വിഭാഗത്തെ മുഴുവന്‍ വോട്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെയാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കി വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന എന്‍ഡിഎ പ്രചാരണ പരിപാടിയിലും ശ്രീധരന്‍ പിള്ള ഇതേ നിലപാട് ആവര്‍ത്തിച്ചത്.

ബിജെപിക്ക് പൂര്‍ണ പിന്തുണയുമായി ശബരിമല കര്‍മസമിതിയുമുണ്ട്. പെരുമാറ്റച്ചട്ടം ബാധകമല്ലെന്നാണ് ശബരിമല കര്‍മസമിതി നേതാവ് ചിദാനന്ദപുരി വ്യക്തമാക്കുന്നത്. കര്‍മസമിതി രാഷ്ട്രീയപ്രസ്ഥാനമല്ല, പാര്‍ട്ടിയല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല - ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ബാധകവുമല്ല - എന്നാണ് ചിദാനന്ദ പുരി പറയുന്നത്.

എന്നാല്‍, ബിജെപി പച്ചയായി വര്‍ഗീയത പറയുന്നുവെന്ന് ഇടത് പക്ഷം കുറ്റപ്പെടുത്തുന്നു. ശബരിമല തന്നെ ചട്ടം ലംഘിച്ചും ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപിയുടെ നിലപാട് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന കണക്ക് കൂട്ടലിലാണ് എല്‍ഡിഎഫ്. സമൂഹത്തെ വേര്‍തിരിക്കുന്ന പ്രസ്താവനകള്‍ക്കെതിരെ മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ. വിശ്വാസികള്‍ക്കൊപ്പമാണെങ്കിലും ആളുകളെ വേര്‍തിരിക്കുന്ന ബിജെപിയുടെ വര്‍ഗീയ നിലപാടിനെതിരാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്.

എന്നാല്‍ ലക്ഷ്മണ രേഖ കടന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കുന്നു. എന്നാല്‍ ആചാരസംരക്ഷണത്തെക്കുറിച്ച് പറയുകയും, ശബരിമല എന്ന വാക്കുച്ചരിക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രിയെ മീണ പുകഴ്ത്തുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends