Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്രമോഡിയുടെ അപരന്‍ ലഖ്നൗവില്‍ രാജ്നാഥ് സിംഗിനേയും വരണാസിയില്‍ മോഡിയേയും നേരിടും

13 APRIL 2019 03:15 PM IST
മലയാളി വാര്‍ത്ത

സുഹൃത്തുക്കള്‍ക്കിടയില്‍ 'ഛോട്ടാ മോഡി' എന്നറിയപ്പെടുന്ന അഭിനന്ദന്‍ പതക്് പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനാണ്. ഈ അപരന്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ലഖ്നൗവില്‍ നിന്നും ബി.ജെ.പി നേതാവ് രാജ്നാഥ് സിംഗിനെതിരെയാണ് മത്സരം. ലഖ്നൗവില്‍ പതക് വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

അഭിനന്ദന്‍ വരണാസിയില്‍ മോഡിക്കെതിരെയും മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 26-ന് ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലഖധ്നൗവില്‍ മേയ് ആറിനും വരണാസിയില്‍ മേയ് 19-നുമാണ് പോളിംഗ്. നരേന്ദ്ര മോഡിയെ പോലെ ഹാഫ് സ്ലീവ് ഖാദി കുര്‍ത്ത ധരിച്ചാണ് ഛോട്ടാ മോഡിയും നടക്കുന്നത്. ജനങ്ങളെ സേവിക്കാനും അവരുടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാനും ആഗ്രഹിക്കുന്നതായി 51-കാരനായ അഭിനന്ദന്‍ പതക് പറയുന്നു.

പ്രധാനമന്ത്രി മോഡിയെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിശ്വാസമില്ലെന്നാണ് അഭിനന്ദന്‍ പറയുന്നത്. സഹരണ്‍പുര്‍ സ്വദേശിയായ അഭിനന്ദന്‍ വര്‍ഷങ്ങളോളം ഡല്‍ഹിയിലായിരുന്നു. നിലവില്‍ ലഖ്നൗവിലെ മനക് നഗറിലാണ് താമസം. തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള 25,000 രൂപ നല്‍കിയത് മനക് നഗര്‍ നിവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.

അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളതായി അഭിനന്ദന്‍ പതക് സത്യവാങ്മൂലത്തില്‍ പറയുന്നു. 15,000 രൂപ കൈവശവും 15,000 രൂപ ബാങ്ക് അക്കൗണ്ടിലും ഉള്ളതായി പറയുന്നു. മതപരമായ പൂജാവിധികള്‍ ചെയ്തതിനു ലഭിച്ച പ്രതിഫലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends